തിരുവനന്തപുരം :ബസുകളിലെ പരസ്യത്തിന് കമ്മീഷൻ വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ. ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ പി ഉദയകുമാർ വിജിലൻസിന്റെ പിടിയിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകി.

ബസിൽ പരസ്യം പതിച്ചതിനാണ് ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ബാക്കി തുകയും നൽകിയില്ലെങ്കിൽ 12 ലക്ഷം രൂപയുടെ ബിൽ പിടിച്ചു വയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് കൈക്കൂലി വാങ്ങിയത്.

വിജിലൻസ് ഇയാളെ പിടികൂടിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *