തൊടുപുഴ: പോക്സോ കേസ് പ്രതിയുടെ അടിയറ്റ് പോലീസുകാരന് പരിക്ക്. 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയറ്റാണ് പോലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്.
ഇന്നലെ വൈകിട്ടെടെയാണ് സംഭവം. റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം വാങ്ങി നൽകുന്നതിനായി ഒരു ഹോട്ടലിന് സമീപം വാഹനം നിർത്തി. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെടാൻ വേണ്ടി പൊലീസുകാരന്റെ മുഖത്തടിച്ചത്.

പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായി. വാഹനത്തിലുണ്ടായിരുന്ന് മറ്റ് പൊലീസുകാർ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.പരിക്കേറ്റ പൊലീസുകാരനെ ആശപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസിൽ അഭിജിത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
There is no ads to display, Please add some