തൃശ്ശൂർ: സ്വകാര്യ ബസിൽ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ. ബസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.
പോൺ സൈറ്റിന്റെ സ്റ്റിക്കർ ആണെന്ന് അറിയില്ലായിരുന്നുവെന്നും പെരുമ്പാവൂരിലാണ് സ്റ്റിക്കർ നിർമിച്ചതെന്നും ജീവനക്കാരൻ പറഞ്ഞു. ബസിൽ നിന്ന് ജീവനക്കാർ തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.