കോട്ടയം: സംസ്ഥാനത്തെ പച്ചക്കറി വില വർധനയിൽ വലഞ്ഞ് ജനങ്ങൾ. ഇഞ്ചിക്കാണ് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്. 250 മുതൽ 320 വരെയാണ് ഇഞ്ചിയുടെ വില. ഇതോടൊപ്പം തക്കാളി, പച്ചമുളക്, ബീൻസ്, ഉള്ളി എന്നിവയ്ക്കും വില ഏറുകയാണ്.

190ൽ നിന്ന് 200 എന്ന മാജിക് നമ്പറിലേക്ക് കുതിക്കുകയാണ് ഉള്ളി വില. തൊട്ടുപിറകെ 140ൽ തക്കാളിയും ഉണ്ട്. അതേസമയം പച്ചക്കറി വിലയിലെ ഈ വർധനവ് ഹോട്ടലുകളിലെ വിലവിവരപ്പട്ടികയിലും പ്രതിഫലിച്ചു തുടങ്ങി.


മഴയും ഉൽപാദനക്കുറവുമാണു വില കുതിച്ചുയരാൻ കാരണം. തമിഴ്നാട്ടിലെ മൊത്തവിതരണ മാർക്കറ്റിൽ ഉള്ളി ലഭ്യതയിൽ 50% ഇടിവുണ്ടായെന്നു വ്യാപാരികൾ പറഞ്ഞു. പൂഴ്ത്തിവയ്പ്പിലൂടെ വില കൂട്ടുന്നെന്ന ആക്ഷപവുമുണ്ട്…