തൃശൂർ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.

മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

സമീപത്തെ മറ്റു ഡാമുകളിലെ സംഭരണ നിലഇപ്പോഴത്തെ നില

പീച്ചി

66.87 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ.

ചിമ്മിനിഇപ്പോഴത്തെ നില 51.26 മീറ്റർ പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനിഇപ്പോഴത്തെ നില 47.51 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

മലമ്പുഴഇപ്പോഴത്തെ നില 103.75 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.

ഷോളയാർഇപ്പോഴത്തെ നില 2623.50 അടി പരമാവധി ജലനിരപ്പ് 2663 അടി.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *