കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു. കൊച്ചി ചമ്പക്കരയ്ക്ക് സമീപം ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം.ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് വിവരം.

സ്ത്രീയുടെ നിലവിളി ഉള്ളിൽ നിന്ന് കേട്ടതായി അയൽവാസികൾ പറയുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകൻ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed