മലപ്പുറം: നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അമരമ്പലം പുഴയിൽ ഒഴുക്കിൽ പെട്ടു. 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്, മൂന്ന് പേർ രക്ഷപ്പെട്ടു.
സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീല(46), പന്ത്രണ്ടുകാരിയായ പേരക്കുട്ടി എന്നിവരെയാണ് കാണാതായത് . ഇവർക്കായി തിരച്ചിൽ തുടുരുന്നു . ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.