പാലാ : ജില്ലയിൽ ഉന്നത നിലവാരത്തിലുള്ള കോച്ചിങ്ങ് സെന്ററിലുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്താൻ കോട്ടയം ജില്ലയിലും , പ്രത്യേകിച്ച് പാലായിലും എത്തിച്ചേരുന്നതിനാൽ ഫുൾ എ പ്ലസ് ഉള്ള നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരമായി കോട്ടയം ജില്ലയിൽ ആകമാനവും , പ്രത്യേകിച്ച് പാലാ വിദ്യാഭ്യാസ ജില്ലയിൽ ഹയർ സെക്കൻഡറി സീറ്റുകൾ വർധിപ്പിക്കാൻ സംസ്ഥാന ഗവൺമെൻറ് തയ്യാറാവണമെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൻആവശ്യപ്പെട്ടു .

ഹയർസെക്കൻഡറി പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയ മനോവിഷമം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, സീറ്റ് വർദ്ധിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed