തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ തുടരും.

ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത ഉന്നതതലയോ​ഗത്തിൽ തീരുമാനിച്ചിരുന്നു.ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക.

ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *