തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർമാർ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോൾ അത് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

അവധി കൊടുക്കുന്നുണ്ടെങ്കിൽ തലേദിവസം നൽകാനുള്ള നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതേസമയം മലബാറിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്നം രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. അവിടെ ചില പ്രശ്നങ്ങൾ ഉണ്ട്. അത് സർക്കാർ പരിഹരിക്കും. അതിന്റെ പേരിൽ വിദ്യാഭ്യാസമന്ത്രിയെ തടയുന്നതും മറ്റ് സമരങ്ങളുമായി മുന്നോട്ടുപോകുന്നത് ഒഴിവാക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *