കോട്ടയം : ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ . മലയോര മേഖലകളിൽ മണ്ണിടിച്ചൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകളും രാത്രി യാത്രകളും ഒഴിവാക്കാനും ശ്രദ്ധിക്കണം. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മണിക്ക് അവലോകന യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും എംഎൽഎ ഫെയ്സ്ബുക്ക് കുറുപ്പിലൂടെ അറിയിച്ചു.

” സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്.. കോട്ടയം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ കാലവർഷക്കെടുതി ഏറ്റവും കൂടുതൽ ദുരിതം വിതയ്ക്കാൻ ഇടയുള്ള ഒരു നിയോജകമണ്ഡലമാണ് മലമ്പ്രദേശങ്ങൾ നിറഞ്ഞതും,നിരവധി പുഴകൾ ഉള്ളതുമായ പൂഞ്ഞാർ നിയോജകമണ്ഡലം. കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾ കൂടി അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..!!

ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, നദികൾ തുടങ്ങിയ ഇടങ്ങളിൽ ഏറ്റവും കരുതലും, ശ്രദ്ധയും വേണം. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നീ സാധ്യതകൾ ഉള്ള ഇടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കുകയും, കൂടുതൽ ഗൗരവകരമായ സാഹചര്യങ്ങൾ ഉണ്ടെന്ന് തോന്നുന്ന പക്ഷം മാറി താമസിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും. അനാവശ്യ യാത്രകളും, രാത്രി യാത്രകളും ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ഏത് സാഹചര്യവും അഭിമുഖീകരിക്കുന്നതിനുള്ള കൺട്രോൾ റൂമുകൾ സുസജ്ജമാണ്.

സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും നാളെ (05.07.2023) രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

എമർജൻസി ഫോൺ നമ്പറുകൾ ജില്ലാ കൺട്രോൾ റൂം: 0481 2565400 9446562236 9188610017

കാഞ്ഞിരപ്പള്ളി താലൂക്ക് കൺട്രോൾ റൂം :04828-202331.Mob : 9447193631

മീനച്ചിൽ താലൂക്ക് കൺട്രോൾ റൂം :04822-212325Mob : 9447356359

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ വില്ലേജ്, പഞ്ചായത്ത് അധികൃതർക്ക് നിർദേശംനൽകിയിട്ടുണ്ട്”.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed