കാസർകോട്: സ്കൂൾ പരിസരത്തുനിന്ന മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം . അംഗഡിമൊഗർ ജിഎച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മരം മുറിച്ചുനീക്കി വിദ്യാർഥിനിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സ്കൂൾ മൈതാനത്തുനിന്ന് റോഡിലേക്ക് കുട്ടികൾ പടവുകൾ ഇറങ്ങി വരുന്നതിനിടെ സമീപത്തുള്ള മരം കടപുഴകി വിദ്യാർത്ഥിനിയുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടികൾ ഇറങ്ങിവരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിവരം അറിഞ്ഞ് പോലീസും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും. അംഗഡിമൊഗർ സ്വദേശി ബിഎം യൂസഫ് – ഫാത്തിമത് സൈനബ് ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത് മിൻഹ.