കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാനാണ് (21) കുടുങ്ങിയത്.
2021- 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായാണ് ഇയാൾ കൃത്രിമ രേഖയുണ്ടാക്കിയത്. 16 മാർക്ക് ആണ് ഇയാൾക്ക് പരീക്ഷയിൽ ലഭിച്ചിരുന്നത്. എന്നാലിത് 468 മാർക്ക് ആക്കി വ്യാജരേഖയുണ്ടാക്കി. തുടർന്ന് ബാക്കി കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചിട്ടും തനിക്ക് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി വ്യാജരേഖയുമായി കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്. ഈ മാസം 29ന് സെമിഖാനെ പിടികൂടിയെങ്കിലും പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു.
There is no ads to display, Please add some