കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനടിയിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിനാണ് കസ്റ്റംസിന്റെ പിടിയിലായത്. 70 ലക്ഷം രൂപ വിലമതിക്കുന്ന 1547ഗ്രാം സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്.
1026 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ നിന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് വീണ്ടും പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 521 ഗ്രാം സ്വർണവും കണ്ടെത്തി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.