കാസർകോട്: എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന നീല ബോര്‍ഡ് വച്ചതിന് എം വി ഡി 3250 രൂപ പിഴ ചുമത്തി.

കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വണ്ടിക്കാണ് പിഴയിട്ടത്. ആർടിഒയുടെ അനുമതിയില്ലാതെയാണ് കെഎസ്ഇബി എന്ന ബോർഡ് വെച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തോട്ടികെട്ടി കെ എസ് ഇ ബിയുടെ ജീപ്പ് യാത്രചെയ്തതിനെത്തുടർന്ന് 20000 രൂപ പിഴയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്ക് 500 രൂപ പിഴയും എം വി ഡി ഈടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് എം വി ഡി-കെഎസ്ഇബി പോര് തുടങ്ങിയത്.
There is no ads to display, Please add some