എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. എരുമേലി – പമ്പ റൂട്ടിൽ എരുത്വാപ്പുഴയ്ക്ക് സമീപം റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് സംഭവം. കാഞ്ഞിരപ്പളളിയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, എരുമേലി കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി തുണുകൾ തകരുകയും വൈദ്യുത കമ്പികൾ നശിക്കുകയും ചെയ്തു.

അതേസമയം ഏരുമേലി – പമ്പ റൂട്ടിൽ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.