തിരുവനന്തപുരം:അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത് നേരത്തെ ഷട്ടറുകൾ 5 സെന്റീമീറ്റർ വരെ ഉയർത്തിയിരുന്നു.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ സമീപപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് അതിഥി തീവ്രത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മൽസ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ മുൻകരുതലുകൾ സ്വീകരിക്കണം. ബീച്ചുകളിലേക്കുള്ള യാത്രകളും വെള്ളത്തിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം
There is no ads to display, Please add some