കോട്ടയം: സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107–110ലേക്ക് ഉയർന്നു
തക്കാളിവില ഉയരുന്നതിന് നിരവധി കാരണങ്ങൾചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനമായത് മൺസൂണിന്റെ വരവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പല സംസ്ഥാനങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. ഇതിൽ കാര്യമായ വിളനാശം സംഭവിച്ചിട്ടുണ്ട്. കർണാടകയിലും തെലങ്കാനയിലും ഇതാണ് സ്ഥിതി.
അതേസമയം തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.