കോട്ടയം :ഹൈക്കോടതി ഉത്തരവുപ്രകാരം ബസ് സർവീസ് ആരംഭിക്കുന്നതിനായി പോലീസ് നിർദ്ദേശപ്രകാരം വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൊടി തോരണങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ച ബസ് ഉടമയെ ക്രൂരമായി മർദ്ദിക്കുകയും സംഭവം റിപ്പോർട്ട് ചെയ്ത മാതൃഭൂമി റിപ്പോർട്ടർ എസ് ഡി റാം മോഹനേ ഗുണ്ടകൾ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും ആവശ്യപ്പെട്ടു.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിച്ച് ലോക കേരളസഭ വിളിച്ചുചേർത്ത ശേഷം പ്രവാസി വ്യവസായിയായ ബസ് ഉടമയെ മർദ്ധിക്കാൻ കൂട്ടുനിന്ന പിണറായി സർക്കാർ പ്രവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന റാം മോഹനെ സന്ദർശിച്ച ശേഷം നേതാക്കൾ ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് കാറ്റിൽ പറത്തി പോലീസ് സിഐടിയു ഗുണ്ടകൾകക്ക് കൂട്ടുനിൽക്കുകയാണെന്നും ,പിണറായി സർക്കാരിന്റെ മാധ്യമ വേട്ടയുടെ കോട്ടയത്തെ ഇരയാണ് റാംമോഹൻ എന്നും നേതാക്കൾ ആരോപിച്ചു.
There is no ads to display, Please add some