ബം​ഗളൂരു; ജാമ്യ വ്യവസ്ഥയിൽ സുപ്രീംകോടതി നൽകിയ ഇളവ് പ്രയോജനപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും.

ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും.

ബെംഗളൂരു സ്ഫോടനക്കേസിൽ 31–ാം പ്രതിയായ മഅദനിക്ക് ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാനാണ് സുപ്രീം കോടതി സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *