കാഞ്ഞിരപ്പള്ളി: ഭക്ഷണത്തിൽ മായം കലർത്തുന്നതടക്കം കൈയോടെ പിടികൂടാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് നഗരത്തിലെത്തി. ഒരോ സ്ഥലത്തെയും ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി പരിശോധനഫലം ഉടൻ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

മേഖലയിലെ വിവിധ സ്കൂളുകളുടെ കിണർ വെള്ളത്തിന്റെയും മറ്റ് സാധനങ്ങളുടെയും പരിശോധന സെന്റ് ഡൊമിനിക് സ്കൂളിൽ പുരോഗമിക്കുന്നു.
കുടുതൽ പരിശോധന വേണ്ട സാധനങ്ങൾ റീജണൽ അനലിറ്റിക്കൽ ലബോട്ടറിയിലേക്ക്അയക്കുകയയാണ് ചെയ്യുന്നത്. രണ്ട് ടെക്നീഷൻമാർ, ഒരു ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് വാഹനത്തിലുള്ളത്.

ശീതികരിച്ച വാഹനത്തിൽ മായവും വിഷാംശവും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ക്യുക്ക് അഡൽറ്ററേഷൻ ടെസ്റ്റ്, മൈക്രോബയോളജി, കെമിക്കൽ അനാലിസിസ് തുടങ്ങിയവക്ക് സംവിധാനമുണ്ട്. റിഫ്രാക്ടോമീറ്റർ, ഇലക്ട്രോണിക് ബാലൻസ്, ഹോട്ട്പ്ലേറ്റ്, മൈക്രോബയോളജി ഇൻക്യുബേറ്റർ, ലാമിനാർ എയർ ഫ്ലോ ഓട്ടോക്ലേവ്, മിൽക്കോസ്ക്രീൻ, സാമ്പിൾ സൂക്ഷിക്കാനുള്ള റ്റഫിജറേറ്റർ തുടങ്ങിയ സംവിധാനങ്ങളാണ് മൊബൈൽ ലാബിലുള്ളത്.
