കോഴിക്കോട്: വെള്ളിമാടുകുന്ന് ബാല മന്ദിരത്തിൽ നിന്നും കുട്ടികൾ ചാടിപ്പോയി. 15 16 വയസ്സുള്ള നാലു കുട്ടികളാണ് ബാലമന്ദിരത്തിൽ നിന്നും ഇന്നലെ രാത്രിയോടെ പുറത്ത് കടന്നത്.
ചാടിപ്പോയ കുട്ടികളിൽ മൂന്നുപേർ കോഴിക്കോട് സ്വദേശികളും ഒരാൾ ഉത്തരപ്രദേശ് സ്വദേശിയും ആണെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.