മലപ്പുറം: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം . പ്രതിയായ മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം.കന്നാസിൽ പെട്രോളുമായി എത്തിയ പ്രതി ഓഫീസിന് തീയിടുകയായിരുന്നു. ഫയലുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്.
ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഫയലുകൾക്ക് തീപിടിച്ച് പടർന്നതോടെ മുജീബ് റഹ്മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല.
