പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പിൽ ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തു. ഇന്ന് വൈകിട്ട് നാലരയോടെ കോടതി മുന്നിൽ വെച്ചായിരുന്നു സംഭവം.
കേസിൽ മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി.ജയപ്രകാശ് (53) പിടിയിലായി. വിവാഹമോചനക്കേസിൽ വിധി പറയാൻ വൈകുന്നതിൽ പ്രകോപിതനായാണ് ജഡ്ജിയുടെ ഔദ്യോഗിക വാഹനം ഇയാൾ തല്ലിത്തകർത്തത്.
