കോട്ടയം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസുമായി കെഎസ്‍യു വിന്റെ വ്യത്യസ്ത പ്രതിഷേധം.

കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു.

എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

കെഎസ് യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, ജോൺസി കെ ജോജി,പാർഥിവ് സലിമോൻ, ഫാസിൽ പി.എം, ടിബിൻ മാത്യു, അലൻ ഷാജി, ആമീൻ, ജോൺസ് പി ബിജു, സ്നേഹ തുടങ്ങിയവർ നേതൃത്വം നൽകി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *