കൊല്ലം: കായികമന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് പിഴ.

പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ 100 രൂപ പിഴയായി അടയ്ക്കണമെന്ന് സിഡിഎസ് ചെയർപേഴ്‌സൺ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും അയൽക്കൂട്ട അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് നേതാക്കളെ ചൊടിപ്പിച്ചത്.
പുനലൂർ നഗരസഭ മുൻ കൗൺസിലർ, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവരാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്.
