കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ പവന് 320 രൂപ കൂടിയ സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5550 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 44400 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
ജൂണ്‍ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 44800 രൂപയായിരുന്നു അന്ന്. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി വില കുറഞ്ഞു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ജൂണ്‍ എട്ടിനാണ്. 44160 രൂപയായിരുന്നു അന്നത്തെ വില.
