കൊച്ചി: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധന. 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5585 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4630 രൂപയും നൽകണം.
സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആശ്വാസത്തിന്റേതായിരുന്നു. ഓരോ ദിവസവും വില കുറഞ്ഞുവരുന്നതായിരുന്നു കാഴ്ച. സര്‍വകാല റെക്കോര്‍ഡായ 45760ല്‍ നിന്ന് വില 44360 രൂപ വരെ എത്തി. 1400 രൂപയുടെ കുറവാണ് മൂന്നാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയിരുന്നത്.
