കോട്ടയം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ഇരു കൂട്ടരും ഒമ്പത് വീതം വാർഡുകളിൽ വിജയിച്ചപ്പോൾ എൻ.ഡി.എ ഒരു സീറ്റിലും ജയിച്ചു.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 76.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്. രണ്ടിടത്ത് ഇടതു പിന്തുണയുള്ള സ്വതന്ത്രർ ജയിച്ചത് അടക്കം കൂട്ടിയാൽ ഒൻപത്തിടത്ത് എൽഡിഎഫ് വിജയം. എട്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.
മറ്റ് വാർഡുകളിലെ ഫലം
തിരുവനന്തപുരം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനാറ വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി അപർണ ടീച്ചർ വിജയിച്ചു.
കൊല്ലം അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി ജി. സോമരാജൻ വിജയിച്ചു.
പത്തനംതിട്ട മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് -ജെസി വര്‍ഗീസ് (യു.ഡി.എഫ്) വിജയിച്ചു.
കണ്ണൂർ കോർപറേഷനിലെ പള്ളിപ്രം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എ. ഉമൈബ വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അജിത് രവീന്ദ്രൻ വിജയിച്ചു.
എറണാകുളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി അരുണ്‍ സി. ഗോവിന്ദൻ വിജയിച്ചു.
കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി പി.എം. കുമാരൻ മാസ്റ്റർ വിജയിച്ചു.
പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി നീതു സുരാജ് വിജയിച്ചു.
കോഴിക്കോട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗൺ വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി അബ്ദുള്‍ ഷുക്കൂർ വിജയിച്ചു.
കോഴിക്കോട് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട് വാർഡ് -എൽ.ഡി.എഫ് സ്ഥാനാർഥി അജിത മനോജ് വിജയിച്ചു.
കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി വാർഡ് -യു.ഡി.എഫ് സ്ഥാനാർഥി യു. രാമചന്ദ്രൻ വിജയിച്ചു.
പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല വാർഡിൽ എൻ.ഡി.എ സ്ഥാനാർഥി ശോഭന വിജയിച്ചു.
ചേർത്തല നഗരസഭ പതിനൊന്നാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രൻ എ. അജി വിജയിച്ചു.
There is no ads to display, Please add some