കോട്ടയം: കോട്ടയം നഗരസഭ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. ഇരുമുന്നണികൾക്കും നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെ തോൽപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ കെ സേവിയർ വിജയിച്ചത്.

വാർഡ് കൗൺസിലറായിരുന്ന ജിഷാ ഡെന്നിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷം നഷ്ടമായ യുഡിഎഫ് നറുക്കെടുപ്പിലൂടെയായിരുന്നു ഭരണത്തിൽ തുടർന്നിരുന്നത്. എന്നാൽ സൂസന്റെ വിജയത്തോടെ യുഡിഎഫ് ഭൂരിപക്ഷം തിരിച്ചു പിടിച്ചിരിക്കുകയാണ്.
