കോട്ടയം: കെഎസ് യു 66-ാമത് സ്ഥാപകദിനത്തിൽ കെ എസ് യൂ കോട്ടയം ജില്ല പ്രസിഡന്റായി കെ എൻ നൈസാം ചുമതല ഏറ്റെടുത്തു. മുൻ ജില്ല പ്രസിഡന്റ്‌ ജോർജ് പയസിൽ നിന്നുമാണ് ചുമതല ഏറ്റുടുത്തത്.മുൻ മന്ത്രിയും കോൺഗ്രസ്‌ രാഷ്ട്രിയകാര്യ സമതി അംഗവുമായ കെ സി ജോസഫ് യോഗം ഉൽഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *