അടൂർ: മിനി ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി ഡ്രൈവർ അറസ്റ്റിൽ. തുമ്പമൺ മുട്ടം കോളനിയിൽ അനിൽ (32) ആണ് അറസ്റ്റിലായത്. ലോറിയും പിടിച്ചെടുത്തു.

വടക്കടത്തുകാവ് പോക്കാട്ട് കാവിന് സമീപം കല്ലരിക്കൽപ്പടി -കീഴേതിൽപ്പടി തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ കേസിലാണ് അറസ്റ്റ്. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ പൂതക്കുഴി നൽകിയ പരാതിയെ തുടർന്ന് സിഐശ്രീകുമാറും എസ്ഐ വിപിൻ കുമാറും നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *