കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വില കൂടി.

ഇന്ന് കേരളത്തില്‍ സ്വര്‍ണവില പവന് 45400 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണത്തിന് 45320 രൂപയായിരുന്നു. ഇന്ന് 80 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5675 രൂപയാണ്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില ഉയരാൻ കാരണം. യുഎസ് ഫെഡ് റിസർവ് നയങ്ങളും പണപ്പെരുപ്പവും ഒക്കെ സ്വർണം കൂടുതൽ തിളങ്ങാൻ കാരണമായി. സ്വർണ വില താൽക്കാലികമായി കുറഞ്ഞാലും ഈ വർഷം വില കുതിക്കുമെന്ന് നിരീക്ഷകർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *