തിരുവനന്തപുരം: എഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകുന്നതാണ് കാരണം.നിലവിൽ അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് സർക്കാർ തീരുമാനം.
ആദ്യം ബോധവത്കരണം, പിന്നീട് മെയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ ധാരണാപത്രത്തിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതോടെ പിഴ ഈടാക്കുന്നതും വൈകും.
ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ വൻ അഴിമതി ഉണ്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ.
There is no ads to display, Please add some