‘ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ’ എന്ന പേരിൽ വമ്പന്‍ ഓഫറുകളുമായി വീണ്ടുമെത്തിയിരിക്കുകയാണ് രാജ്യത്തെ തന്നെ മുന്‍നിര ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, ഹോം, കിച്ചൺ അപ്ലയൻസുകൾ, ഫർണിച്ചറുകൾ, ഫിറ്റ്നസ് ഉത്പന്നങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ അവസരമാണിത്. പ്രൈം മെമ്പേഴ്സിന് സെയിലിൽ പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ എല്ലാ ഉപഭോക്താക്കൾക്കും സെയിലിൽ പ്രവേശിച്ച് ഉത്പന്നങ്ങൾ ഓഫറിൽ വാങ്ങാം.

ഡീലുകള്‍ക്കും കിഴിവുകള്‍ക്കും പുറമേ തിരഞ്ഞെടുക്കപ്പെടുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം വരെ ഇളവുകളും ആമസോണ്‍ മുന്നോട്ട് വെക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കുമായും ഐസിഐസിഐ ബാങ്കുമായും സഹകരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും 10 ശതമാനം അധിക കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതില്‍ തന്നെ ഉപഭോക്താക്കളില്‍ ആമസോണ്‍ പേയും ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപ അധിക ആനുകൂല്യങ്ങളും നേടാവുന്നതാണ്. അതിനുപുറമേ പുതിയ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആദ്യ ഓര്‍ഡറില്‍ 20 ശതമാനം ക്യാഷ്ബാക്കും നല്‍കും.

കൂടുതൽ വിശദാംശങ്ങൾക്ക് ആമസോൺ വെബ്സൈറ്റ് സന്ദർശിക്കുക.

By Fazil

Leave a Reply

Your email address will not be published. Required fields are marked *