കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചതായി വനംവകുപ്പ്. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന.

ഇന്നലെ ഉച്ചയോടു കൂടി ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമാവുകയായിരുന്നു. സാങ്കേതിക പ്രശ്നമാണെന്ന് വിശദീകരിക്കുകയാണ് വനം വകുപ്പ്. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും ആണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *