തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് ഷാജു സിപിഐഎം അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്‌.

ജെഎസ്എസ് നേതാവായിരുന്ന ഷാജു 2012 ലാണ് കോൺഗ്രസിൽ ചേർന്നത്. ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

സമീപകാലത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടികളാണ് സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നത് കേരള കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂർ, വിക്ടർ തോമസ് തുടങ്ങിയ ഒരുകൂട്ടം നേതാക്കള്‍ പാർട്ടി വിടുകയുണ്ടായി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *