തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.
യൂത്ത്കോൺഗ്രസിന്റെ യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.കോവിഡ് വന്ന സമയത്ത് നമ്മൾ ‘യൂത്ത് കെയർ’ ഉണ്ടാക്കി, പക്ഷെ ‘കെയർ’ മാത്രം ഉണ്ടായില്ലെന്ന വിമര്‍ശനമാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
‘ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
യൂത്ത് കോൺഗ്രസിന്റെ കാസർകോട് ജില്ലാ സമ്മേളനത്തിൽ വെച്ചായിരുന്നു രമേശ് ചെന്നിത്തല ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി, യൂത്ത് കോൺഗ്രസിനെതിരേ വിമർശനമുന്നയിച്ചത്. കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രവർത്തനങ്ങളും പൊതിച്ചോറ് വിതരണവും എടുത്തുപറഞ്ഞായിരുന്നു ചെന്നിത്തലയുടെ പരാമർശം.
There is no ads to display, Please add some