മുംബൈ: വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാനകമ്പനിയായ ഗോ ഫസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്ത രണ്ടു ദിവസം സര്‍വീസ് നടത്തില്ല.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പറഞ്ഞു. നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.

യു.എസ് കമ്പനിയായ പ്രാറ്റ്&വിറ്റ്നിയിൽ നിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്. അതേസമയം ഗോ ഫസ്റ്റ് വിമാനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *