മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കാസർകോട് – തിരുവനന്തപുരം സർവീസിനിടെ തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുന്നാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ സി 4 കോച്ചിന്റെ ചില്ല് തകർന്നു. പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചു.ഏപ്രിൽ 25നാണ് കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
