കോട്ടയം : പാലായിൽ വൻ എംഡിഎംഎ വേട്ട. എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 70 ഗ്രാമോളം എം ഡി എം എയും എൽ എസ് ഡി സ്റ്റാമ്പുകളും പിടികൂടി.
പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞുനിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം ഡി എം എ പിടികൂടിയത്..
