കൊൽക്കത്ത: ഈഡൻ ഗാർഡ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗ് ഇറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റൺസാണ് കുറിച്ചത്.
ആദ്യ ഓവർ മുതലേ ആക്രമിച്ചു കളിച്ച സിഎസ്കെ കൊൽക്കത്തൻ ബൗളർമാരെ ഒരു ദയയും ഇല്ലാതെയാണ് പ്രഹരിച്ചത്. ചെന്നൈക്കായി ഡെവോൺ കോൺവെ (56), അജിൻക്യ രഹാനെ (71*), ശിവം ദുബെ (50) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
29 പന്തിൽ 71 റൺസ് നേടിയാണ് രഹാനെയാണ് അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയത്. കെകെആറിനായി കുൽവന്ത് കെജ്‍രോലിയ രണ്ട് വിക്കറ്റുകൾ നേടി.
