തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ കരടി വീണു.കണ്ണംപള്ളി സ്വദേശി അരുണിൻ്റെ വീട്ടിലെ കിണറ്റിലാണ് കരടിയെ കണ്ടെത്തിയത്.

അരുണിന്റെ വീടിന്റെ സമീപത്തായി കോഴി വളർത്തുന്നുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റിൽ വീണത്.

രണ്ടു കോഴികളെ കൂട് പൊളിച്ച് കരടി പിടിച്ചു. ബഹളം കേട്ട് ആളുകൾ എഴുന്നേൽക്കുകയും ഈ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീഴുകയുമായിരുന്നു. കിണറ്റിന് മുകളിൽ വെച്ച ഇരുമ്പു വല സഹിതമാണ് കരടി താഴേക്ക് പതിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കരടിയെ വെറ്റിനറി ഡോക്ടർ എത്തി മയക്കുവെടി വെച്ചു. അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ കിണറിന് പുറത്തെത്തിക്കാൻ തീരുമാനിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *