വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്.

സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യലഹരിയി ലായിരുന്ന ജയചന്ദ്രൻ ഇയാളുടെ ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ രാമകൃഷ്ണൻ ഇത് തടഞ്ഞു. തുടർന്ന് ഇയാളെ മുളവടി വച്ച് മർദിക്കുകയായിരുന്നു.

തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജയചന്ദ്രന്റെ സുഹൃത്ത് വരയാൽ കരയോത്തിങ്കൽ രവി (45) യും മർദനമേറ്റിട്ടുണ്ട്. ഇയ്യാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *