തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സുപ്രധാന ഭാഗമായ കിഴക്കേകോട്ടയിൽ തീപിടിത്തം.ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്.മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.
തീ ആളിപ്പടര്‍ന്നതോടെ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. നഗര പരിസരങ്ങളിൽ പുക മൂടിയിട്ടുണ്ട്. വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്
ചായക്കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞത്.
