തിരുവനന്തപുരം : കാന്തല്ലൂർ ശിവക്ഷേത്രത്തിലെ കൊമ്പൻ ശിവകുമാർ കുഴഞ്ഞു വീണു .ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമം തുടരുകയാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വൈകീട്ടോടെയായിരുന്നു സംഭവം. ഉത്സവത്തിനായാണ് ശിവകുമാറിനെ എത്തിച്ചത്. കനത്ത ചൂടാണ് ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണം എന്നാണ് സൂചന. ആനയെ പരിശോധിക്കാൻ ഡോക്ടറും സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ എഴുന്നേൽപ്പിക്കാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരുമുണ്ട്

There is no ads to display, Please add some