കാശ് സമ്പാദിച്ചിട്ട് ലോകം കാണാം എന്ന ആ​ഗ്രഹത്തിൽ യാത്രകൾ ഇഷ്ടപ്പെടുന്ന എന്നാൽ പോകാൻ കഴിയാതെ അവസാനം യാത്രകളും നടക്കില്ല ലോകം കാണലും നടക്കില്ല. ഇന്ന് ഭൂരിഭാ​ഗം യാത്രാപ്രേമികളും അങ്ങനെതന്നെയാണ്. സാഹചര്യങ്ങളും സാമ്പത്തീകവും വിലങ്ങുതടിയാകുമ്പോൾ ചിലർ യാത്ര ചെയ്ത് വ്യത്യസ്തരാകുന്നു.

ചെലവുകളെക്കുറിച്ചോ യാത്രയിലെ പ്ലാനുകളോ ഒന്നും ഇല്ലാതെ എനിക്ക് ലോകെ കാണണം, മറ്റെല്ലാം അതിനുശേഷം എന്ന് ചിന്തിക്കുന്ന ചുരുക്കം ചില യാത്രാപ്രേമികളിലൊരാളാണ് ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ്. ഈ കാലഘട്ടത്തിൽ ഏവരും മടിക്കും കാഞ്ചൻ ജാദവിനെപ്പോലെ ചിന്തിക്കാൻ, കാരണം വേറിട്ട മാർ​ഗ്​ഗത്തിലൂടെ ഇതുവരെ താണ്ടിയത് 1300 കിലോമീറ്റർ.

സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. അസമത്വങ്ങളെ എങ്ങനെ ചെറുത്തു തോൽപ്പിക്കാം എന്ന ചിന്തയിലാണ് ഇത്തരത്തിൽ ഒരു യാത്ര ആരംഭിച്ചത്. സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പ് ഓരോ സ്ത്രീയും സ്വയം നടത്തണമെന്നാണ് കാഞ്ചൻ ജാദവിന്റെ കാഴ്ചപ്പാട്. മഹാരാഷ്ട്രയിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് നേരിട്ടറിയാൻ, കൂടിയാണ് അപരിചിതരിൽ നിന്ന് ലിഫ്റ്റ് സ്വീകരിച്ച് സംസ്ഥാനം മുഴുവൻ സന്ദർശിക്കാൻ കാഞ്ചൻ തീരുമാനിച്ചത്.

എല്ലാദിവസവും രാവിലെ ഏഴു മുതൽ രാത്രി 7 വരെയാണ് കാഞ്ചൻ യാത്ര ചെയ്യുക. രാത്രി 7 മണിക്ക് ശേഷം ഏതെങ്കിലും ഒരു സ്ഥലത്ത് കയ്യിൽ കരുതിയിട്ടുള്ള ടെന്റിൽ കിടന്നുറങ്ങും. സാധാരണയായി സ്കൂളുകളോടും ക്ഷേത്രങ്ങളോടും ഒക്കെ ചേർന്നുള്ള പൊതു സ്ഥലങ്ങളാണ് കാഞ്ചൻ തനിക്ക് വിശ്രമിക്കാനായി തെരഞ്ഞെടുക്കാറ്. യാത്രക്കിടയിൽ തനിക്ക് മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പലപ്പോഴും പലയിടങ്ങളിലും താൻ സുരക്ഷിതയാണോ എന്നറിയാൻ ആളുകൾ വന്ന് അന്വേഷിക്കാറുണ്ട് എന്നും കാഞ്ചൻ പറയുന്നു.

യാത്രക്കിടയിൽ ഭക്ഷണത്തിനായി മാത്രമാണ് കാഞ്ചന് പണം ചെലവഴിക്കേണ്ടി വന്നിട്ടുള്ളത്. യാത്രയുടെ തുടക്കത്തിൽ ലിഫ്റ്റ് ചോദിക്കണമെന്നതിനെ കുറിച്ച് ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു,. എന്നാൽ പിന്നീട് അത് മാറി. ലിഫ്റ്റ് തന്ന പലരും തനിക്ക് ഭക്ഷണം കൂടി തരാൻ സന്മനസ്സു കാണിച്ചു.കൂടാതെ യാത്രയുടെ ഉദ്ദേശം പറഞ്ഞപ്പോൾ പലരും കൂടുതൽ ദൂരം ലിഫ്റ്റ് തന്നു. വിളിക്കാൻ ഫോൺനമ്പറുകൽ തന്നതും നിരവധി. നിങ്ങളും യാത്രകളെ സ്നേഹിക്കുന്നുണ്ടോ, കൈനിറയെ കാശായിട്ട് പോകാൻ ഇരുന്നാൽ അതൊന്നും നടക്കില്ല, ആ​ഗ്രഹങ്ങൾക്കൊപ്പം യാത്ര ചെയ്യു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed