മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. മലപ്പുറത്താണ് സംഭവം.
14 കാരന്റെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25000 രൂപ പിഴയായി ശിക്ഷ വിധിച്ചു. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപ പിഴയും ശിക്ഷ ലഭിച്ചു .
ഇരുവർക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി.
2022 സെപ്തംബര്‍ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം . അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു.
വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷിതാവിനും ആര്‍ സി ഉടമക്കും എതിരെ 1988 ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തത്
There is no ads to display, Please add some