ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 81 റൺസിന്റെ തകർപ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയുടെ മറുപടി 123 ൽ ഒതുങ്ങി.
വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിയും ചേർന്ന് ബാംഗ്ലൂരിന് മിന്നും തുടക്കം നൽകിയെങ്കിലും ഇരുവരും പുറത്ത് ആയതിനുശേഷം അത് നിലനിർത്തിക്കൊണ്ട് പോവാൻ ബാക്കിയുള്ളവർക്കായില്ല.
ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍, റിങ്കു സിംഗ് എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ തുണച്ചത്.കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാലും അരങ്ങേറ്റക്കാരൻ സുയാഷ് ശർമ്മ മൂന്നും വിക്കറ്റ് നേടി. രണ്ട് വിക്കറ്റുകളുമായി സുനിൽ നരയനും തിളങ്ങി..
ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. കൊൽക്കത്തയിൽ അൻകുൽ റോയ്ക്ക് പകരം വെങ്കിടേഷ് അയ്യരും ബാംഗ്ലൂരിൽ റീസ് ടോപ്ലിയ്ക്ക് പകരം ഡേവിഡ് വില്ലിയും ഇലവനിലെത്തി
There is no ads to display, Please add some