കൊച്ചി: കൊച്ചിൻ ഹാർബറിനെ സംരക്ഷിക്കുക വികസനത്തിലെ ദുരൂഹത അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർമാന് SDTU കൊച്ചി ഏരിയ കമ്മിറ്റിയുടെ നിവേദനം.
ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച ആയിരത്തോളം തൊഴിലാളികളുടെ ഒപ്പുകൾ അടങ്ങിയ നിവേദനം കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർമാൻ വികാസ് നർവല് IAS ന് ഏരിയ കമ്മിറ്റി പ്രസിഡന്റ് അനീഷ് മട്ടാഞ്ചേരി കൈമാറി. പ്രസ്തുത ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം കെ. എ ഷാജി, ഏരിയ സെക്രട്ടറി എ.എച് ഫസലുദ്ദീൻ, ഏരിയ കമ്മിറ്റിയംഗം തൻസിൽ താഹ എന്നിവർ പങ്കെടുത്തു.
There is no ads to display, Please add some